പറന്നു പറന്നു നടന്നു ഞാന്‍ ... ഒരു പറവയെ പോലെ..
വിശാലമായ ഈ നീലാകാശത്തിന്‍ നില നില്‍പ്പിനാവശ്യമായ തൂണ്‍ തേടി..
മലകളായ മലകളൊക്കെ കയറി നോക്കി ഞാന്‍ ...
അവയിലേതെങ്കിലും ഈ വാനത്തെ താങ്ങി നിറുത്തുന്നുണ്ടോ എന്നറിയാനായി...
മരങ്ങളായ മരങ്ങളൊക്കെ കയറിയിറങ്ങി ഞാന്‍ ...
അവയിലേതെങ്കിലും ആകാശത്തോളം വളര്‍ന്നുവോ എന്ന് നോക്കുവാനായി....
പക്ഷെ...
കണ്ടില്ല... ഞാന്‍ .. കണ്ടില്ല....
കണ്ണില്‍ തടയുന്ന ഒരു അത്താണിയും ....
കാണുവാന്‍ കഴിഞ്ഞു എനിക്ക്...
അദ്രിശ്യനാം സ്രഷ്ടാവിന്റെ ദ്രിഷ്ടാന്തങ്ങള്‍ ...
ഏഴേഴു പതിനാലു ലോകവും സൃഷ്‌ടിച്ച പ്രപഞ്ച നാഥന്റെ സൌന്ദര്യമാര്‍ന്ന നൈപുണ്യം..
വാഴ്ത്താതിരിക്കാന്‍ ആവതില്ല ; വാഴ്തുന്നതിലേറെ സന്തോഷവും.....
വാഴ്ത്തുന്നു ഞാനുമാ നിത്യസത്യത്തെ..!!!
സര്‍വേശ്വരാ ... നിന്റെ നാമം വാഴ്തപെടട്ടെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?