13 ഒക്‌ടോബർ 2011

മായം...! സര്‍വ്വം മായം..!!

കെട്ടുപാടുകള്‍ നല്‍കിയ മായമായ സ്നേഹത്തിന്റെ തിരിച്ചറിവില്‍ അവന്‍ നിരാശനായി അലഞ്ഞു...
ആര്‍ക്കും വേണ്ടാത്ത ജീവിതം അവസാനിപ്പിക്കാനായി തീരുമാനിച്ചവാന്‍ ഒരു മുഴം കയറില്‍ തൂങ്ങി..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ മരിച്ചിരുന്നില്ല...
ആ കയറില്‍ മായം ചേര്‍ന്നത്‌ മൂലം ബലക്കുറവു കൊണ്ടത്‌ പൊട്ടി വീണതായിരുന്നു പരാചയ കാരണം...

പരിശ്രമിച്ചാല്‍ വിജയിക്കാം എന്നാരോ പറഞ്ഞു കേട്ടവന്‍ വിഷം വാങ്ങി കഴിച്ചു..
പക്ഷെ...
ഓര്‍മ്മ വന്നപ്പോള്‍ അവന്‍ ഒരിക്കല്‍ കൂടി പരാചയം രുചിച്ചു..
വിഷത്തില്‍ ചേര്‍ന്നലിഞ്ഞു മായം ഒരിക്കല്‍ കൂടി വില്ലനായി...

തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലാതെ അവന്‍ പരിശ്രമം തുടര്‍ന്നു...
സ്വയം വെടി വെച്ചിട്ടും മരിക്കാതെ വന്നവന്‍ തിരിച്ചറിഞ്ഞു ആ തോക്കിനകത്തു കിടന്ന ഉണ്ടയും മായം ചേര്‍ന്ന വ്യാജമെന്ന്..

ഒടുവില്‍ ആത്മഹത്യ എന്ന പരിശ്രമം വേണ്ടെന്നു വെച്ച് വീണ്ടും ജീവിക്കാനവന്‍ തീരുമാനിച്ചു..
അതിന്റെ ആഘോഷത്തിന്റെ ഭാഗമായി അവന്‍ അന്ന് വരെ കഴിച്ചിട്ടില്ലാത്ത മദ്യം കഴിച്ചു...

പിറ്റേന്ന് പത്രത്തിലും ദ്രിശ്യ മാധ്യമങ്ങളിലും തലകെട്ടുകള്‍ വന്നു...
മായം ചേര്‍ന്ന മദ്യം കഴിച്ചു യുവാവ് മരിച്ചു...!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?