" അമ്മയെന്താ സ്ടൂളില്‍ കയറി നില്‍ക്കുന്നെ..? "
" ഞാന്‍ ഫാന്‍ തുടക്കുവാന്‍ കയറിയതാ മോനെ..! "
" അതിനെന്തിനാ അമ്മേ കയറ് ..? "
" ഞാന്‍ തൊട്ടില്‍ കെട്ടുവാന്‍ എടുത്തതാ..! "
" അപ്പൊ അമ്മിണി ചേച്ചി പറഞ്ഞത് സത്യാ..?
അവര് എനിക്കൊരു കുഞ്ഞു വാവ വരുന്നെന്നു പറഞ്ഞു കളിയാക്കി..!! "
" ഹും ..! " ഒരു മൂളല്‍ ..
" ഞാന്‍ വാവയെ വേണമെന്ന് പറഞ്ഞു കരഞ്ഞപ്പോ അമ്മയല്ലേ പറഞ്ഞത് ഇനി നമുക്ക് വാവ ഉണ്ടാകില്ല എന്ന്..?
" അമ്മേടെ ഉണ്ണിക്കു പാല്‍പായസം ഉണ്ടാക്കിയത് ഇതാ.. മോന്‍ കഴിച്ചോളൂ ട്ടോ.. എന്നിട്ട് മോന്‍ ഒന്ന് മുറ്റം വലം വെച്ച് വാ.. അപ്പോഴേക്കും അമ്മച്ചി ഈ തൊട്ടിലോന്നു കെട്ടട്ടെ. ട്വോ.. "
*** --- + + + *** +- +-**
പായസം കഴിച്ചു കളിയ്ക്കാന്‍ ഇറങ്ങിയപ്പോ ഒരു തലമിന്നല്‍ ഒപ്പം ചര്ധിക്കാന്‍ വരുന്ന പോലെ അമ്മേ.. "
" ആ പിന്നെ... നമുക്ക് വാവ ഉണ്ടാവുമെന്ന് പറഞ്ഞപ്പോ ആ രാജു പറയുവാ നിന്റെ അമ്മ ചീത്തയാ എന്ന്.. നമുക്ക് വാവ ഉണ്ടാകുന്നതിന്റെ അസൂയയാ അവനു... അവനെ ഒരു നുള്ളും കൊടുത്തു ചീത്തയും പറഞ്ഞു ഞാന്‍ ഇങ്ങു പോന്നു... "
" അമ്മേ.. എനിക്ക് തലവേദന കൂടുന്നു.. എനിക്കൊന്നും കാണാന്‍ ആവുന്നില്ല അമ്മേ...
അമ്മയെന്താ ഒന്നും മിണ്ടാത്തെ... തൊട്ടില്‍ കെട്ടല്‍ ഇനിയും കഴിഞ്ഞില്ലേ ..?"
" അമ്മേ.. എനിക്ക് തലവേദന കൂടുന്നു.. എനിക്കൊന്നും കാണാന്‍ ആവുന്നില്ല അമ്മേ...
അമ്മയെന്താ ഒന്നും മിണ്ടാത്തെ... തൊട്ടില്‍ കെട്ടല്‍ ഇനിയും കഴിഞ്ഞില്ലേ ..?"
" അമ്മ ഇതെവിടെ കയറിയിരുന്നാ കാല്‍ ആട്ടുന്നത്..?
തൊട്ടില്‍ അല്ലെ ഊഞ്ഞാല്‍ ആണോ അമ്മെ ഉണ്ടാക്കിയത് ..?"
" അമ്മേ... അമ്മേ... "
*** --- + + + *** +- +-**
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?