വൃത്തവും അലങ്കാരവും ഉള്ള, കവിതയെന്നു മാലോകര്‍ വാഴ്ത്തുന്ന
അക്ഷരക്കൂട്ടങ്ങള്‍ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവും
അക്ഷരക്കൂട്ടങ്ങള്‍ക്കുള്ളില്‍ അടങ്ങിയിരിക്കുന്ന അര്‍ത്ഥവും
വ്യാകരണവും നമ്മില്‍ എത്ര പേര്‍ക്ക് പരസഹായമില്ലാതെ
മനസ്സിലാക്കുവാന്‍ കഴിയും..?
വ്യക്തിപരമായി എനിക്ക് അതിലെ അര്‍ത്ഥങ്ങള്‍
വ്യക്തിപരമായി എനിക്ക് അതിലെ അര്‍ത്ഥങ്ങള്‍
മനസ്സിലാകുവാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ തവണയെങ്കിലും
വായിക്കണം... എന്നാലും പരിപൂര്‍ണ്ണമായി കവിയുടെ ഉദ്വേശം
മനസ്സിലായി എന്ന് ഞാന്‍ കരുതുന്നുമില്ല... എനിക്കെന്നല്ല
എന്നെ മലയാളം പഠിപ്പിച്ച ഒരധ്യാപകനും അതില്‍ ഉറപ്പു
തന്നിട്ടുമില്ല.. കവി ഇങ്ങനെയാവാം.. അങ്ങിനെയാവാം
കരുതിയത് എന്നല്ലാതെ മറ്റൊന്നും അവര്‍ക്കും ഉറപ്പിക്കാന്‍
ആവില്ല... ആ കവിതകള്‍ ഒക്കെയും കാണാപ്പാഠം പഠിക്കാന്‍
നാം പെട്ട പാട് തന്നെ അത് മനസ്സിലായില്ല എന്നത്
നാം പെട്ട പാട് തന്നെ അത് മനസ്സിലായില്ല എന്നത്
തന്നെയല്ലേ തെളിയിക്കുന്നത്... പരീക്ഷക്ക് അഞ്ചു മാര്‍ക്കിനു
വേണ്ടി കോപ്പി അടിക്കേണ്ട അവസ്ഥ നല്കിയതും അത് കൊണ്ടല്ലേ...
മഹാന്മാരായ കവികളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല...
അതിനര്‍ഹത എനിക്കില്ല എന്ന സത്യം മറ്റാരെയാക്കളും
അതിനര്‍ഹത എനിക്കില്ല എന്ന സത്യം മറ്റാരെയാക്കളും
നന്നായി എനിക്ക് അറിയാം... പക്ഷെ.. ഒന്നുണ്ട്... മഹാനായ
വില്യം ശക്സ്പിയര്‍ അക്ഷരാഭ്യാസം ഉള്ളവനായിരുന്നില്ല...
അദ്ധേഹത്തിന്റെ ഒരു സോനെറ്റ് എടുത്തു നോക്കിയാല്‍
ഇവിടെ അക്ഷരാഭ്യാസം ഉള്ള എതവനെങ്കിലും അത് പോലെ
ഒരെണ്ണം ഉണ്ടാക്കുവാന്‍ ആകുമോ..? അപ്പൊ അക്ഷരാഭ്യാസം
അല്ല കവിതയുടെ കാതല്‍ ... അതു കലയാണ് ...
ചിലര്‍ക്ക് ദൈവദാനമായി കിട്ടുന്നത്...
ചിലര്‍ക്ക് ദൈവദാനമായി കിട്ടുന്നത്...
ചിലര്‍ വായനയിലൂടെയും മറ്റും ആര്‍ജിക്കുന്നത്...
വ്യാകരണങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് തന്റേതായ
മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തിയ നമ്മുടെ ബേപ്പൂര്‍ സുല്‍ത്താന്‍
വൈക്കം മുഹമ്മദ് ബഷീര്‍ ഒരു എഴുത്തുകാരന്‍ അല്ലെന്നു
പറയാന്‍ ചങ്കൂറ്റം ഉള്ളവര്‍ ആരാണ്..?
ഇനി അഥവാ പറഞ്ഞാലും അത് അംഗീകരിക്കാന്‍ ആരുണ്ടിവിടെ...?
വ്യാകരണങ്ങളില്‍ അല്ല... മാനസിക വ്യവഹാരങ്ങളില്‍ ആണ്
ഇനി അഥവാ പറഞ്ഞാലും അത് അംഗീകരിക്കാന്‍ ആരുണ്ടിവിടെ...?
വ്യാകരണങ്ങളില്‍ അല്ല... മാനസിക വ്യവഹാരങ്ങളില്‍ ആണ്
നല്ല കവിത ഉണ്ടാകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു...
അടുത്തിടെ മരണപ്പെട്ടു പോയ ശ്രീമാന്‍ അയപ്പന്റെ തന്നെ
അടുത്തിടെ മരണപ്പെട്ടു പോയ ശ്രീമാന്‍ അയപ്പന്റെ തന്നെ
അവസാന കവിത എത്ര മനോഹരം... കവിതയെന്നത് മനുഷ്യര്‍ക്ക്
മനസ്സിലാകുവാന്‍ ഉള്ളതാവണം... പിന്നെ... ഇവിടം ..
ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കളില്‍ ഉള്ള കവിതകള്‍ എന്ന്
പറയുന്നവ അതെഴുതുന്നവര്‍ പോലും അത് കവിതയെന്നു
അവകാശ വാദം ഉന്നയിക്കുന്നുണ്ടോ..? എനിക്കറിയില്ല..!!!
അവകാശ വാദം ഉന്നയിക്കുന്നുണ്ടോ..? എനിക്കറിയില്ല..!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?