04 ഡിസംബർ 2011

വേഷങ്ങള്‍

ജീവിതം ഒരു നാടകം..!!

വേഷങ്ങള്‍ ഓരോന്നായി നാം അഭിനയിച്ചു തീര്‍ക്കുന്നു.
ഓമനത്വം തുടിക്കുന്ന പിഞ്ചു മുഖവും...
കുസൃതികള്‍ നിറഞ്ഞ ബാല്യകാലവും...
ചാപല്യങ്ങള്‍ നിറഞ്ഞ കൌമാര രംഗങ്ങളും
അരങ്ങൊഴിഞ്ഞു പോയി...

വേഷങ്ങള്‍ ഓരോന്നും അഴിപ്പിച്ചു വെച്ച് 
മറ്റൊരു രംഗത്തിനായി ഒരുങ്ങുവാന്‍
കാലം നമ്മെ ഏവരെയും നിര്‍ബന്ധിക്കുന്നു...
അടുത്ത രംഗത്തിനായി തിരശീല ഉയരുമ്പോള്‍ ...
യവനികയ്ക്ക് പിറകില്‍ വേഷം മാറുന്നവന്റെ
നൊമ്പരം ആരറിയുന്നു...?

ഒരുപക്ഷേ...
ആദ്യ രംഗവും ഭാവവും വേഷവും നാം 
ഒരുപാട് ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ പോലും
വിടവാങ്ങാതെ വയ്യല്ലോ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?