ഇന്നലെ വരെ നീ എന്റെ അഹങ്കാരമായിരുന്നു...
എന്റെ അക്ഷരങ്ങള്‍ക്കൊപ്പം സഞ്ചരിച്ച അക്കമായി...
പക്ഷെ...
ഇനി മുതല്‍ നീ എനിക്കൊപ്പമോ ഞാന്‍ നിനക്കൊപ്പമോ ഇല്ല...
നീ തന്ന നേട്ടങ്ങളും കോട്ടങ്ങളും ഒരു തുണ്ട് കടലാസില്‍
എഴുതി തീര്‍ത്തു ഞാന്‍ വിട വാങ്ങുകയാണ്...
ഈ രാത്രി ഇരുണ്ടു വെളുക്കുമ്പോള്‍ ഒരു പുതിയ പ്രഭാതം..
ഒരു പുതുവര്‍ഷ പുലരി...
ഓര്‍ത്തു വെക്കാന്‍ ഒന്നും ബാക്കി വെക്കുവാന്‍ ആശയില്ല..
കാരണം ഓര്‍മ്മകള്‍ എന്നും പിറകില്‍ നിന്ന് കുത്തുന്നു....
എന്നിട്ടും ഓര്‍മ്മകളില്‍ മാത്രമാണ് ജീവിക്കുന്നത്...
നടന്നു തുടങ്ങുകയാണ്...
വെറും കയ്യോടെ തന്നെ...
ഇന്നലെ നിന്നിലേക്ക് വന്നെത്തിയതു പോലെ...
പക്ഷെ... നിന്നിലലിയാന്‍ എനിക്ക് വേണ്ടി വന്ന സമയം പോലെ
നിന്നില്‍ നിന്നും മാനസികമായി അകലാനും ഏറെ സമയമെടുക്കും...
അത് വരെ ഞാന്‍ ഏകനാണ്...
എന്റെ വഴികളില്‍ ഇടയ്ക്കിടയ്ക്ക് നീ വരുമായിരിക്കാം...
ഒപ്പം എന്റെ വരികളിലും...
അത് നിന്നെ കുറിച്ച് നന്മകള്‍ മാത്രം ആവട്ടെ എന്നാഗ്രഹിക്കുന്നു...
സ്നേഹപൂര്‍വ്വം
നിന്റെയെന്നല്ല ആര്‍ക്കും സ്വന്തമല്ലാത്ത ഏകനാം സക്രു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?