അസ്തമയ സൂര്യന്‍റെ പോക്കുവെയില്‍ നോക്കി
നിരാശയോടെ ദളങ്ങള്‍ കൂപ്പും
വിരഹിണിയായ സൂര്യകാന്തീ...
ആര്‍ക്കു വേണ്ടി നീ പുഷ്പിക്കുന്നു... തപസ്സിരിക്കുന്നു...
ആര്‍ക്കു വേണ്ടി നിന്‍ ദളങ്ങള്‍ തുടിക്കുന്നു....
കണ്ടഭാവം നടിക്കാതെയകലും സൂര്യ-
കാമുകന് വേണ്ടിയോ നിന്‍ ജന്മം...
പാരിലെ വെറുമൊരു പുല്‍ക്കൊടിയാം നിനക്കും
സ്രേഷ്ടനാം ആദിത്യനെ പ്രണയിക്കാനര്‍ഹതയോ ..
കാപട്യം നിറഞ്ഞൊരീ ലോകത്തില്‍ സ്നേഹാര്‍ദ്രമാം
മനസ്സുമായെത്തിയ വെള്ളരിപ്രാവിന്‍ ഭാവമാണ് നീ...
ആശിച്ചതോന്നും നേടാതെ നിന്‍ ദളങ്ങള്‍
വാടിത്തളരും മുന്‍പേ അറിയുക നീ...
അസ്തമയ സൂര്യന്റെ അവസാന രശ്മിക്ക്
പോലും വേര്‍പാടിന്‍ വേദനയുണ്ട്...
ഇന്നലെകളുടെ സത്യവും , ഇന്നിന്‍ യാഥാര്‍ത്യവും
നിനക്ക് നല്‍കും ഗുണപാഠം അതല്ലെയോ..?
എന്നിട്ടും വാടുവാനായ് മാത്രം പുലരിയില്‍
വിടരുന്നതെന്തിനു നിന്‍ ദളങ്ങള്‍ ..
പേറ്റു നോവറിഞ്ഞ ഓരോ അമ്മയും വീണ്ടും
പ്രസവിക്കാന്‍ കൊതിക്കുന്നുവെന്ന സത്യമോ
വീണ്ടുമൊരു പുലരിക്കായി നിന്നെ സജ്ജമാക്കുന്നത്..
പരിശ്രമിച്ചിട്ടും നേടാനാവാതെ പോയതൊന്നും
അര്‍ഹിക്കാത്തതാണെന്ന തിരിച്ചറിവില്‍ മടങ്ങൂ നീ
നിന്നിലേക്ക് തന്നെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?