ഇരുള്‍ വീണ ഇടവഴികളില്‍
ഇന്നും കുറുക്കന്‍ കാത്തിരിക്കുന്നുണ്ടാവാം...
ഇന്നലെ മുത്തുമ്മ പറഞ്ഞ കഥയിലെ
ഇത്തിക്കണ്ണി പോല്‍ ചെകുത്താന്‍മാരും...
ഉമ്മറപ്പടിയില്‍ ഇന്നും ഉമ്മ ഉണ്ണാതെ,
ഉറങ്ങാതെ ഇമവെട്ടാതെ കാത്തിരിക്കുന്നുണ്ടാവാം...
ഉയിരിന്നവകാശിയാം മോനെയും കാത്തു
ഉച്ചിയില്‍ തടവി ചാരുകസേരയില്‍ ഉപ്പയുണ്ടാവാം..
ഓത്തുപള്ളിയിലെ പോക്കും വരവും
ഒരുപിടി സ്വപ്നമായി വരുന്നു ഉറക്കത്തില്‍
ഓര്‍മ്മയുടെ ചെപ്പില്‍ മറക്കാത്ത നോവുകള്‍
ഓളമായി തത്തിക്കളിക്കുന്നുവീ പകലിലും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?