ഓരോ മാതാവും ഒന്നോ അതിലേറെയോ
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു...
ആ കുഞ്ഞുങ്ങളില്‍ ചിലരെങ്കിലും മറ്റു
കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മയാകുന്നു...
പലപ്പോഴും കുഞ്ഞിനൊപ്പം അമ്മയും ജനിക്കുന്നു..
പക്ഷെ...
ഒരു കുഞ്ഞും മാതാവായി ജന്മമെടുക്കുന്നില്ല..
ഒരു മാതാവിനാല്‍ ജനിക്കുന്നു..
പലപ്പോഴും മാതവാകാനായും ചിലപ്പോള്‍
ചിലരെ മാതാവാക്കാനായും ജന്മമെടുക്കുന്നു...
ഒരേ മാതാവിന് രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു..
പക്ഷെ... ഒരു കുഞ്ഞിനും രണ്ടു മാതാവുണ്ടാകുന്നില്ല...!!!
ദൈവത്തിന്റെ നിയമമാകാം..
പ്രകൃതിയുടെ വിക്രുതിയാവാം..
മറ്റുള്ളവരുടെ സന്തോഷത്തില്‍ വാവിട്ടു കരഞ്ഞെത്തിയവന്‍
മറ്റുള്ളവരെ കരയിച്ചു യാത്രയാവുന്നു...
ഓരോ പിറവിയും ഒരു അസ്തമയം പ്രതീക്ഷിച്ചാണ്..
ഓരോ ജന്മവും മരണത്തിനു വേണ്ടിയാണ്..
കാത്തിരിക്കുന്നു ഓരോരുത്തരെയും ആ ജീവിതസത്യം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?