കൂടെ കളിച്ചു, പഠിച്ചു നടന്നൊരാ
കൂട്ടുകാരികള്‍ക്കൊക്കെയും കൂട്ടിനാളായി...
കുഞ്ഞുങ്ങള്‍ ഓടിക്കളിക്കുമൊരു കുടുംബമായി...
ഉപ്പയുടെ നെഞ്ചിലെ നോവായി...
ഉമ്മയുടെ കണ്ണില്‍ നിന്നടരും കണ്ണുനീരായി...
ഉടുത്തൊരുങ്ങുമൊരു നാളെന്നത് സ്വപ്നമായി...
കുടംബം പോറ്റുമൊരു കൂടെപിറപ്പാമെന്‍ നെഞ്ചിലെ
കനലായി... ഇടക്കാളി കത്തുമോരഗ്നി ഗോളമായി...
കണ്ണീരൊളിപ്പിച്ച മുഖവുമായവളെന്‍ പെങ്ങള്‍ ....
ഉയിരിന്റെ പാതിയില്‍ നിന്നുമുദരത്തിലൊരു ബീജം പേറി
ഉയിരിനര്‍ഥമവകാശിയാം ഒരു കുഞ്ഞെന്നതവള്‍തന്‍
ഉള്ളിലൂറും വെറുമൊരു മോഹമായി ശേഷിക്കുമോ...
ഇല്ല... ഉത്തരമില്ലെനിക്ക് ... ചോദ്യശരങ്ങള്‍
ഇടനെഞ്ചും തുളച്ചു കടന്നു പോകുന്നുവീ കിനാവിലും...
ഇച്ഛകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളായി മാറുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?