ബാല്യമാവസാനിക്കും മുമ്പേ തുടങ്ങി ഞാനാ ജീവിത ദൗത്യം..
കൌമാരത്തില്‍ ജീവിതഭാരമെന്‍ ചുമലില്‍ ...
യുവത്വത്തിലെന്‍ നഷ്ടപ്പെട്ട ജീവിത
യാഥാര്‍ത്യവുമായി നഷ്ടസ്വപ്നങ്ങളും പേറി
ആടുന്നു കഥയറിയാതെ വേഷങ്ങള്‍ പലതുമിട്ടു...
ഒരുമാത്ര പൊയ്പോയ വഴികളിലേക്കൊന്നു തിരിഞ്ഞു
നോക്കിയപ്പോള്‍ ചോദ്യ ചിഹ്നങ്ങള്‍ മാത്രം ബാക്കി...
ആട്ടമെല്ലാം കഴിഞ്ഞു വേഷമഴിച്ചു വെക്കുവാനോരുമ്പോ-
ഇനി വേഷങ്ങളൊന്നുമാടാനില്ലെന്നെന്‍
മനസ്സിനെ ധരിപ്പിക്കുമ്പോഴും...
മനസ്സിലെവിടെയോ ഒരു മണ്‍ചിരാതിന്‍ നിഴല്‍
സ്വന്തം ചിറകിന്നടിയില്‍ തലയൊളിപ്പിച്ചു
വെളിച്ചത്തെ ഇരുട്ടാക്കുവാന്‍ ശ്രമിക്കുമ്പോഴും...
കൂരിരുട്ടില്‍ ഒരു തിരിവെട്ടം കണ്ടു ഞാന്‍ ...
ആ വെട്ടത്തിന്‍ പിറകെ ഭ്രാന്തമായ് പാഞ്ഞു
അടുത്തെത്തിയാ തിരിവെട്ടമെന്നില്‍ നിറഞ്ഞതും...
ഒരു നിശ്വാസമുതിര്‍ക്കും മുമ്പാ വെട്ടമെന്നില്‍ നിന്നുമകന്നു
പോകുന്നതും നോക്കി ദീനമായി മെല്ലെ ചിരിച്ചു ഞാന്‍ ....
നഷ്ടങ്ങളെന്നുമെന്‍ കൂടെപിറപ്പായി
താണ്ടവമാടുന്നു ഒരു കാട്ടാളനെപ്പോല്‍
നഷ്ടങ്ങളുടെ പട്ടിക നിറഞ്ഞു കവിയുമ്പോഴും..
എഴുതിചേര്‍ക്കുവാനുള്ള പട്ടികകള്‍ വീണ്ടും
എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?