വിധിതന്‍ കരാള ഹസ്തങ്ങള്‍ ദുരന്തം വിതച്ചൊരു
മരുഭൂവിതില്‍ ഏകനായ് അലയുകയായിരുന്നു ഞാന്‍ ...
കണ്ടു മുട്ടിയ നാള്‍ തൊട്ടു ഞാനേറെ
കൊതിചിടും റൊട്ടി കഷ്ണം തന്നെനിക്ക് നീ..
വിശപ്പിനു കാഠിന്യമേറും ഒരവസ്ഥയില്‍
ആര്‍ത്തിയോടെ വാരിവലിച്ചു തിന്നു ഞാനാ റൊട്ടികഷ്ണം..
വായ്ക്കകത്തായപ്പോള്‍ അറിയുന്നു വെള്ളം തരില്ലെന്ന്
പറഞ്ഞ നിന്‍ ക്രൂരത നിറഞ്ഞ പൊയ്മുഖം..
വെള്ളമില്ലാതിറക്കുവാനാകില്ല... എന്നാല്‍
ചര്ദിക്കാനുമാവാതെ തൊണ്ട കീറുമോരവസ്തയിലാണ് ഞാന്‍ ....
ശബ്ദം പതറുന്നുവെന്‍ കാഴ്ചയും നഷ്ടമാകുന്നു ; എന്തിനെന്‍
ശ്വാസവും നിലക്കുമെന്നു ഭയക്കുന്നു ഞാന്‍ ...
എന്തിനെനിക്ക് റൊട്ടിക്കഷ്ണം തന്നു മോഹിപ്പിച്ചു നീ..?
എന്തേയെനിക്കു വെള്ളം തരാതെ ചതിക്കുന്നു നീ...?
ചോദ്യം ബാക്കിയായി ഇരുട്ടിലമരുന്നു ഞാന്‍ ...
ഇനിയുമീ ദുരന്ത ഭൂവിതില്‍ മറ്റൊരു നൊമ്പരം പേറാനുള്ള
ത്രാണിയില്ലാതെ നിരാശനായി വിതുമ്പുന്നു ഞാന്‍ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?