നീ ഉരുകി തീരുന്ന മെഴുകുതിരി ആണെന്നറിഞ്ഞിട്ടും
നീ പരത്തിയ പ്രകാശത്തിന്‍ വെളിച്ചത്തില്‍
ഒരുപാട് ദൂരം പിന്നിട്ടു ഞാന്‍ ....
ലക്ഷ്യത്തിലെത്താന്‍ നാഴികകള്‍ ഇനിയും ബാക്കി...
വെളിച്ചം അവസാനിക്കുന്നു...
നിന്റെ വെട്ടത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച്
നിന്നോടൊപ്പം യാത്ര തുടങ്ങിയതാണ് ഞാന്‍ ....
തിരിച്ചു നടക്കുവാന്‍ ആവാത്ത വിധം
ബന്ധിക്കപ്പെട്ടു പോയി ഞാന്‍ ...
ഈ ഇരുട്ടില്‍ എന്നെ തനിച്ചാക്കി നീ..
നിന്നെ കുറിച്ചുള്ള സ്മരണകള്‍ മാത്രം കൂട്ടിനുള്ള
എന്റെ മുന്നോട്ടുള്ള യാത്ര എത്ര ദുരിതം..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?