30 നവംബർ 2011

മൂത്തുമ്മയും കഫാലത്തും..

" മാനെ ഇജ്ജ് ബരണില്ലേ.... ഹജ്ജു കഴിഞ്ഞു വരാന്നു പറഞ്ഞിട്ട്.. "
" ഹജ്ജ് കഴിയാറില്ലല്ലോ മുത്തുമ്മാ .. "
" എന്താ അന്റെ പ്രസ്നം... ഇജ്ജ് ന്നോട് പറ "
" ന്റെ ഇകാമ ചോപ്പിലാണ്... പച്ചള്ള ; ബിശ്വസിക്കാന്‍ കൊള്ളണ 
  ഒരാളെ കിട്ടീട്ടു അയാളെ പേരില്‍ക്കു കഫാലത്ത് മാറ്റീട്ടേ 
  നിക്ക് ഇബടന്നു പോരാനോക്കൂ.. "

" ഇതാപ്പോ ഒരാന കാര്യം... അയിനെ പറ്റി ഇജ്ജ് ബെജാരവണ്ട.."
" എന്താ ങ്ങള് മാറ്റി തരോ.. "
" അയിനു പറ്റിയ ഒരാളെ മ്മള് സരിയാക്കി തരാ.. "
" ആരാ... മുത്തുമ്മാ "

" മ്മളെ മേമാന്റെ മോന്‍ കുഞ്ഞാപ്പു ണ്ട് അടുത്ത 
  ആയ്ച്ച അങ്ങട് ബരണു...  ഓന്‍ ലീഗിന്റെ കൊടിമരാ.. 
  ചോപ്പ് ന്നു കേട്ടാല്‍ കലിയാണ് ഓന്‍..
  ഓന്റെ പെരില്‍ക്കാക്കി കളാ...
ഓന് അതൊരു സഹായോമാകും..
  ഓനാവുമ്പോ ബിശ്വസിക്കാനും കൊള്ളാം...
Read more...

മുല്ലപ്പൂ വിപ്ളവം

അറബ് വിപ്ളവം ടുണീഷ്യയില്‍ നിന്നുമാണ് തുടങ്ങിയത്...
ടുണീഷ്യയുടെ ദേശീയ പുഷ്പമാണ്‌ മുല്ലപ്പൂ..
അത് കൊണ്ട് തന്നെ ഈ വിപ്ളവത്തെ
ജാസ്മിന്‍ റെവലൂഷന്‍ ( മുല്ലപ്പൂ വിപ്ളവം )
എന്ന് പത്ര മാധ്യമങ്ങള്‍ പേരിട്ടു വിളിച്ചു.
Read more...

28 നവംബർ 2011

ഇടി ; മിന്നലോടു കൂടി...

ഞാന്‍ പ്രവാസി...
ലക്ഷ്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലക്ഷങ്ങളില്‍ ഒരുവന്‍ ...
അതെ.. ഇവിടെ സ്വദേശി വല്‍ക്കരണം...
ഇത് വരെ " പുലി വരുന്നേ... പുലി വരുന്നേ..." എന്നായിരുന്നെങ്കില്‍
പുലി വന്നിരിക്കുന്നു... " നിതാകാത്തി "ന്റെ രൂപത്തില്‍ ...

നാട്ടിലേക്ക് മടങ്ങുവാന്‍ മാനസികമായി പലരും തയ്യാറെടുത്തു...
അപ്പോള്‍ ദേ കേള്‍ക്കുന്നു നാട്ടില്‍ നിന്നും...
" പുലി ഇറങ്ങി "എന്ന്.... സംഭവം അതന്നെ...
അവിടെ വിദേശ നിക്ഷേപം... 
വിദേശി വല്‍ക്കരണം എന്ന് തന്നെ സാരം...

ഊര്‍ജതന്ത്ര നിയമമനുസരിച്ച് വിപരീത ദിശകളില്‍
നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ ഇരട്ടിയാണ് എന്നാണു...
അത്തരമൊന്നാണ് വിദൂരമല്ലാത്ത ഭാവി 
കൈ നീട്ടി കാത്തിരിക്കുന്നതും...
Read more...

27 നവംബർ 2011

നോഹയുടെ പേടകം

അണക്കെട്ട് തകരട്ടെ..
തകരാതിരിക്കട്ടെ..
പണിയുന്നു ഞാനൊരു പേടകം..
നോഹയുടെ പേടകം പോല്‍ ഒന്ന്...

തിരയുന്നു ഞാന്‍ വലക്കകം
ഒരു ചിത്രമെങ്കിലും പകര്‍പ്പിനായി..
കിട്ടി എനിക്കിന്നത്...
പകര്‍പ്പവകാശമില്ലാതെ..
Read more...

24 നവംബർ 2011

മരണകുറിപ്പ്...

മക്കളെ...
അക്ഷരത്തെറ്റുകള്‍ ഉണ്ടാകാം... നിക്ക് എഴുതാനും വായിക്കാനും 
അറിയില്ലെന്ന് നിങ്ങള്‍ക്ക് അറിയാല്ലോ...
നിങ്ങളുടെ ജീവിതം കണ്ട ഏറ്റവും വലിയ അക്ഷരതെറ്റാണ് 
ഞാനെന്ന സത്യം നിങ്ങളെക്കാള്‍ നന്നായി ഞാന്‍ മനസ്സിലാക്കുന്നു...
നിങ്ങളെ ജനിപ്പിച്ചത് എന്റെ മാത്രം തെറ്റാണ്...
ഒന്നും മനപ്പൂര്‍വമായിരുന്നില്ല. .. സംഭവിച്ചു പോയി..
ക്ഷമിക്കുക... നിങ്ങളുടെ രക്തത്തിനുടമയെന്ന നിലക്കെങ്കിലും...

ഞാന്‍ ഒരു യാത്ര പോകുന്നു..
ആര്‍ക്കും വേണ്ടാത്ത ഈ ശരീരം ഇവിടെ ഉപേക്ഷിച്ചു...!!
അറിയാം...
ചെയ്യുന്നത് പാപമാണ് എന്ന്... 
എന്റെ മുന്നില്‍ മറ്റു വഴികളില്ല... ഇതല്ലാതെ...
ജീവനുള്ള എന്റെ ശരീരം കൊണ്ട് നിങ്ങള്‍ക്ക് നേട്ടമില്ല...
ചലനമറ്റാല്‍ പഠിക്കുന്ന പിള്ളാര്‍ക്ക് കൊടുത്താലെങ്കിലും 
ഒരു നേരത്തെ അന്നത്തിനുള്ള പണം ഈ ശരീരം നല്‍കും...
അല്ലെങ്കില്‍ മുദ്രാവാക്യം വിളിക്കുന്ന പാര്‍ട്ടി അനുയായികള്‍ക്ക്
രക്തസാക്ഷിയെ കൊടുത്താലും നിങ്ങള്‍ക്ക് നാളുകളേറെ ജീവിക്കാം...
Read more...

23 നവംബർ 2011

പ്രളയം.. അതെന്റെ വിഷയമല്ല..!!!

അധികാര വര്‍ഗ്ഗം കുംഭകര്‍ണ്ണ നിദ്രയിലാണ്...
അനുയായി വര്‍ഗ്ഗം പാദ സേവനത്തിലും...
അണക്കെട്ട് തകരുമെന്ന ഭീതിയില്‍ അലയിട്ടു 
കരയുന്ന നിങ്ങള്‍ തന്‍ രോദനം കേള്‍ക്കാനേന്‍
കര്‍ണ്ണപടത്തില്‍ തിരുകി വെച്ച സാമഗ്രിയിലെ
മൈകള്‍ ജാക്സന്‍ പാട്ടും അനുവദിക്കുന്നില്ല...
കാരണം... നിങ്ങളുടെ രോദനത്തിന് സംഗീതമില്ല...
ഞാന്‍ ... ആടിതിമര്‍ക്കുന്ന യുവതയുടെ പ്രതീകം..

ഇത് നിങ്ങളുടെ വിധി.. എന്ത് ചെയ്യാം...
ഒന്നുകില്‍ കൈ മലര്‍ത്തി കണ്ണ് ചിമ്മണം..
അല്ലേല്‍ കൈകൂപ്പി ദൈവത്തോട് കേഴണം...
ഞാനെന്തു ചെയ്യാന്‍ ... നിങ്ങള്‍ക്ക് വേണ്ടി ...
ബാക്കി വെക്കാം രണ്ടു തുള്ളി കണ്ണ് നീര്‍ ...
നിങ്ങളുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍
ഈറന്‍ അണിയാന്‍ വേണ്ടി മാത്രം...
അതും കാമെറകണ്ണുകള്‍ എന്റെ കണ്ണീരൊപ്പാന്‍
വെളിച്ചം വീശുമെന്നുറപ്പ് വന്നാല്‍ ....
Read more...

21 നവംബർ 2011

കറങ്ങുന്ന ചക്രം.

ഇന്നേക്ക് (29/02/2012).... 973 നാള്‍ ...
എണ്ണം പറഞ്ഞ ദിനരാത്രങ്ങള്‍ ...
ഈ മരുഭൂമിയുടെ വെയിലും ചൂടും കൃത്രിമ ശീതവും 
എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട്...

ദിവസത്തിന്റെ പാതിയോളം
ഈ നാല് ചുവരുകക്കുള്ളിലെ
പരിചിതമായ ; എന്നാല്‍ 
ഇന്നും ഇഴുകി ചെരാനാവാത്ത
തണുത്ത കാറ്റും..
രാവിനെ പോലും പകലാക്കി മാറ്റുന്ന
പ്രകാശ പ്രവാഹവും..
എന്റെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിട്ട്..
Read more...

മനസ്സ്

നീ പറഞ്ഞത് പോലെ എന്റെ മനസ്സ്
ഒരു ചില്ല് ജാലകം തന്നെയാണ്..
ആ ജാലകം പതിയെ തുറന്നു വന്നവരും
അക്ഷമയോടെ ഉടച്ചു കയറി വന്നവരും
എനിക്ക് ചുറ്റുമുണ്ട്...
നീ...
ആ ചില്ല് ജാലകതിനുമപ്പുറം നിന്ന്
എന്നിലെ എന്നെ കാണാന്‍ ശ്രമിക്കുന്നു...
പക്ഷെ...
പകല്‍ വെട്ടത്തില്‍ നീ വ്യക്തമായി 
കാണുന്ന എന്റെ രാത്രിയുടെ രൂപം 
മഞ്ഞു വീണു മറഞ്ഞ ജാലകം വഴി 
നിനക്ക് കാണാന്‍ ആവുന്നില്ല...
അവ്യക്തമായ ആ രൂപം നോക്കി 
നില്‍ക്കയാണ്‌ ഇന്നും നീ..
ഞാന്‍ എന്തെന്നറിയാതെ..
എന്നുള്ളിലെ നോവുകള്‍ 
എന്തെന്നറിയാതെ...

പ്രേരണ : Hakeem Cheruppa Mons
Read more...

19 നവംബർ 2011

വേവ്...

മൂന്നു കല്ല്‌ വെച്ച് കൂട്ടിയ അടുപ്പില്‍
മുന്നായി അരി വെച്ചുമ്മയുണ്ടാക്കിയ
ചോറുംകലത്തില്‍ മരക്കയിലിട്ടിളക്കിയെടുത്ത
ഏതാനും വറ്റുകള്‍ നോക്കി ഉമ്മ പറഞ്ഞു...
"വെന്തു മോനെ... "

രണ്ടു വറ്റില്‍ എല്ലാ വറ്റുകളുടെയും ജാതകം
വായിച്ച ഉമ്മയുടെ സെന്‍സെസ് അന്നേ എന്നില്‍
കൗതുകം ഉണര്‍ത്തി...
ഒപ്പം ആ വറ്റുകള്‍ക്കിടയിലെ സമത്വവും...

ഇന്ന് നീല നാളത്തിന് മുകളിലെ "കൂ"കറില്‍ നിന്നും 
എണ്ണം പറഞ്ഞ കൂക്കലുകള്‍ക്കൊടുവില്‍
സഹമുറിയന്‍ ബാത്‌റൂമില്‍ നിന്നും വിളിച്ചു പറഞ്ഞു..
" പണ്ടാരടങ്ങാന്‍ ... അതൊന്നു ഓഫ്‌ ചെയ്യ്..
അല്ലേല്‍ ഒരിത്തിരി പഞ്ചാര വെള്ളത്തിലിട്ടു 
ഇപ്പുറത്തെ കുറ്റിന്മേല്‍ വേവിക്ക്.."
Read more...

ആര്‍ത്തിയലലിതെന്‍ അതിജീവനം...!!!

അറിവീലെനിക്കെന്റെ മരണം എന്നെന്നു-
മതിനാലെനിക്ക് ജീവിക്കണമാ നാള്‍ വരെയും..
മാറും മുടിയും വളര്‍ന്ന പെണ്മക്കള്‍ ഉണ്ടെന്നിരിക്കെ-
മണ്ണില്ലെനിക്കൊരു മറതീര്‍ക്കുവാനവര്‍ക്കായ്..
മല്ലയുദ്ധം ചെയ്തു നേടുമാ ഭൂമിയില്‍ ഇല്ലെനിക്ക്
നാളേറെയെന്നറിവില്ലാതെയല്ല പടവെട്ടിയതോന്നുമേ..

മാരനകലും പെണ്ണിനും മാറില്‍ ചെര്‍ന്നുറങ്ങും കുഞ്ഞിനും
വെള്ളം തോരാത്ത മറ്റു മക്കള്‍ക്കും മാലകണ്ണുള്ള 
പകല്മാന്യരുടെ മൂര്‍ച്ചയുള്ളരാ കണ്ണു തട്ടാതെ 
കേറിക്കിടക്കാനൊരു കൂര വേണം...
Read more...

14 നവംബർ 2011

അറഫ..

ഓ..
പ്രിയപ്പെട്ട അറഫാ...

ആദി കുലത്തിലെ ആദ്യ തെറ്റിനാല്‍
സ്വര്‍ഗ്ഗരാജ്യം വിട്ടിറങ്ങി ഭൂമിയിലെത്തിയ
ആദം-ഹവ്വ ( അ: ) ദമ്പതിമാരുടെ സംഗമം
കൊണ്ട് അനുഗ്രഹീതമായ മലനിരയേ...

ആദി മനുഷ്യരുടെ പാപ പരിഹാരത്തിനായ്
നാഥന്‍ തിരഞ്ഞെടുത്ത പുണ്യ ഭൂമി നീ...
ആണ്ടിലൊരിക്കല്‍ അലകടല്‍ പോലെ 
തീര്‍ഥാടക ലക്ഷങ്ങള്‍ വന്നു നിറയുന്ന മണ്ണ് നീ...

സൂര്യന്‍ കത്തി നില്‍ക്കുന്ന പകലിന്റെ പാതി തൊട്ടു..
പ്രകാശത്തിന്റെ അവസാന രഷ്മിക്കും മേല്‍
ചെഞ്ചായം പൂശി അസ്തമയ സൂര്യന്‍ അകലും വരെ...
പ്രാര്‍ത്ഥന നിരതരായ ജനലക്ഷങ്ങളില്‍ ഒരാളായി
ഞാനുമുണ്ടായിരുന്നു...
Read more...

13 നവംബർ 2011

കാത്തിരിപ്പ്.

ശൂന്യമായ ആകാശത്ത് നിന്നും...
അക്ഷരങ്ങളുടെ പെരുമഴ കാത്തു...
ഞാനിരിക്കുന്നു...
വേഴാമ്പലിനെ പോലെ...

മേഘക്കീര്‍കള്‍ക്കിടയില്‍
ആരുടെയോ അനുവാദത്തിനായി
മഴത്തുള്ളികള്‍ കാത്തിരിക്കുന്നു...
എന്നിലേക്ക്‌ പെയ്തിറങ്ങുവാന്‍ ...
Read more...

08 നവംബർ 2011

പൊരുള്‍

" കൃഷ്ണാ... ഇന്ന്  ഊണിനു മനക്കലോട്ടു വരിക.. "
അന്നും പതിവ് പോലെ മനക്കലെ തമ്പുരാന്‍ പറഞ്ഞു..

" ഇല്ല തമ്പ്രാ.. നീലി ഊണ് തയ്യാറാക്കുകയാണ്...
പിന്നീട് ഒരിക്കലാവാം.. "
എന്നത്തേയും പോലെ കൃഷ്ണന്‍ വിനയത്തോടെ നിരസിച്ചു..

അങ്ങിനെ ഒരു ദിവസം കൃഷ്ണന്‍ മരിച്ചു..
മരിക്കും മുന്‍പ് മക്കളോട് ആയി പറഞ്ഞു 
" മനക്കല്‍ ഒരു നേരത്തെ അന്നം ഉണ്ട്.. 
ഒരിക്കലും അത് പാഴാക്കരുത് മക്കളെ.. "

ദിവസങ്ങള്‍ക്കു ശേഷം തമ്പ്രാന്‍ വന്നു മക്കളോട് പറഞ്ഞു.
" കൃഷ്ണന്റെ മക്കളെ.. ഇന്ന് ഉച്ചക്ക് ഊണിനു മനക്കലേക്ക് വരിക.. "

" തമ്പ്രാന്‍ വന്നു വിളിച്ചു ; 
അച്ഛനത് പാഴാക്കരുതെന്ന് പറയുകയും ചെയ്തിരുന്നു..
നമുക്ക് പോവാം അല്ലെ..? "
Read more...

07 നവംബർ 2011

പളുങ്ക് :

ഉടയുന്ന പളുങ്ക് പാത്രം നോക്കി
ഉറവുള്ള കണ്ണീര്‍ പറഞ്ഞു...
ഉരിയില്ല നീ അവള്‍തന്‍ ഉടയാടകളെങ്കില്‍ ...
ഉയിര് നല്‍കാനും ഞാന്‍ തയ്യാര്‍ ...

ഉണരാത്ത ഉറക്കത്തിലവളുടെ
ഉയിര്‍ പോയ മേനി നോക്കി
ഉള്ളില്‍ ഊറുന്ന ചിരിയൊതുക്കി
ഉച്ചത്തില്‍ പൊട്ടികരഞ്ഞു അവനും..

അണയാത്ത തീ നാളമായവള്‍
ആളിക്കത്തുമ്പോഴും...
അകലാന്‍ മടിച്ച ആത്മാവ് അപ്പോഴും
അരികത്തിരുന്നു തേങ്ങുകയായിരുന്നു...
Read more...

06 നവംബർ 2011

നിന്റെ നഷ്ടം.!!!

നീ തുറക്കാതെ പോയ പുസ്തകത്തിലെ 
മയില്‍പീലി തുണ്ടാണ് ഞാന്‍ ...
നീ കഴിക്കാതെ പോയ വീഞ്ഞിലെ
മധുരമുള്ള ലഹരിയാണ് ഞാന്‍ ...
നീ കാണാതെ പോയ മാരിവില്ലിലെ
സപ്തനിറമാണ് ഞാന്‍ ...
നീ ഓര്‍ക്കാതെ പോയ സ്വപ്നത്തിലെ
മറക്കാത്ത മുഖമാണ് ഞാന്‍ ...
നീ അറിയാതെ പോയ സ്നേഹത്തിലെ
നിലക്കാത്ത ഹൃദയമിടിപ്പാണ്‌ ഞാന്‍ ...
Read more...

05 നവംബർ 2011

മഴത്തുള്ളികള്‍ :

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ജനാലക്കരികില്‍ നിന്ന് 
നോക്കുമ്പോള്‍ അനുഭവ ഭേദ്യമായ നയന സുഖവും 
ചാറ്റല്‍ കൈകളില്‍ കോറിയിടാന്‍ ശ്രമിക്കുന്ന ചിത്രങ്ങളില്‍ 
രോമകൂപങ്ങള്‍ എഴുന്നു നില്‍ക്കുന്ന കുളിരും ഇന്നുമെന്റെ 
ഓര്‍മ്മകള്‍ക്ക് ബാല്യം നല്‍കുന്നു...

രാവിന്റെ മൂകതയെ ബഹളമാക്കി മാറ്റിയ ഇടിവെട്ടുകളും 
പ്രകൃതിയുടെ ചിത്രം ഒരു കാന്‍വാസില്‍ എന്ന പോലെ 
തെളിയിക്കുന്ന മിന്നലും ഉള്ളില്‍ തീര്‍ക്കുന്ന ഭയം മൂലം 
പുത്തപ്പിനകത്ത് ചുരുണ്ട് കൂടിയിരുന്നതും... 
കാലത്ത് എനീക്കുവാനുള്ള മടിയും ഒക്കെ... 
ഓര്‍മ്മകളിലെ വസന്തം ആകുന്നു..

പുലര്‍ച്ചെ പള്ളിക്കൂടത്തിലെക്കുള്ള വഴികളിലെ പച്ചവിരിച്ച 
പുല്‍ത്തകിടികളില്‍ നാണത്തോടെ കൂട്ട് കിടക്കുന്ന 
മഞ്ഞുകണങ്ങള്‍ കാലു കൊണ്ട് തട്ടുമ്പോള്‍ ഉണ്ടാകുന്ന 
തണുപ്പില്‍ മേനി കുടയുന്നതും... 
കളികൂട്ടുകാരിയെ നയത്തില്‍ ഒപ്പം കൂട്ടി പുളിമരത്തിനു ചുവട്ടില്‍ 
അവളെ നിറുത്തി ചില്ലകള്‍ കുടയുമ്പോള്‍ അവളുടെ മുഖത്ത് 
ഉണ്ടാകുന്ന കൃത്രിമ ദേഷ്യവും...
അങ്ങിനെ... അങ്ങിനെ...
ഓര്‍മ്മകളില്‍ ഇന്നും മണ്ണിന്റെ മണം മാറിയിട്ടില്ലാത്ത 
മഴയുടെ സുഖമുള്ള നോവുകള്‍ പെയ്തിറങ്ങുന്നു... 
Read more...

04 നവംബർ 2011

മണം.

ഊണും കഴിഞ്ഞു വടക്കുമ്പുറത്ത് ഇറങ്ങി നാണിയമ്മ മകളോട് :
" എന്തൊരു മണമാ ഈ ചാണകകുഴിയില്‍ നിന്നും...
നീയെങ്ങനെ സഹിക്കുന്നു..? "

മകള്‍ :
" ഇപ്പോഴിത്രയല്ലെ ഒള്ളൂ... 
ഞാന്‍ വന്നപ്പോള്‍ ഇതിലെത്രയോ ഏറെ ആയിരുന്നു.. "

കേട്ടുനിന്ന പണിക്കാരി :
" അന്നുമിന്നും ഇതിനു ചാണകത്തിന്റെ മണമേ ഒള്ളൂ..
കുട്ടിക്കിപ്പോള്‍ ശീലമായി...  അതോണ്ടാ... "

=*=+=*
12 വര്‍ഷങ്ങള്‍ക്കു മുന്പ്  " തളിര്‍ " എന്ന മാഗസിനില്‍ വന്ന ആശയം..
ഓര്‍മ്മയില്‍ നിന്നെടുത്തെഴുതിയത്...
====
Read more...

03 നവംബർ 2011

ജല്‍പനങ്ങള്‍ ..

നിലനില്‍പ്പില്ലാത്ത വിജയങ്ങളിലെ അനര്‍ഹതയുടെ അര്‍ത്ഥരഹിതമായ 
നേട്ടങ്ങളേക്കാള്‍ അവന്‍ ഇഷ്ടപെട്ടത് പൊരുതിയിട്ടും 
ഏറ്റു വാങ്ങേണ്ടി വരുന്ന പരാജയത്തെയാണ്...
കാലത്തിന്റെ കൂലം കുത്തി ഒഴുക്കിലതിനു അനുസൃതമായി
നീന്തി തുടിക്കുമ്പോഴും ഒരു കണ്ണീര്‍ ചാല് പോലെ ഒഴുകുന്ന നന്മയുടെ
തെളിനീരില്‍ ത്യാഗമെന്ന വികാരത്തോടെ തത്തികളിക്കുന്ന
പരല്‍ മീനാകാന്‍ ആഗ്രഹമില്ലഞ്ഞിട്ടല്ല...
മറിച്ചു..
കപടതയുടെ മൂടുപടമിടുന്ന കാപാലികരുടെ കരാള ഹസ്തങ്ങളിലകപ്പെട്ടു പിടഞ്ഞു മരിക്കുന്നതിലുള്ള സ്വാര്‍ത്ഥത നിറഞ്ഞ ഭയം ഒരു നിഴല്‍ പോലെ പിന്തുടരുന്നത് കൊണ്ടാണ് ഇരുട്ടിന്റെ മറ പറ്റി ജീവിക്കേണ്ടി വന്നത്...

സ്വാര്‍ത്ഥതയുടെ തീനാളങ്ങള്‍ ഏറ്റു നന്മയുടെ ചിറകുകള്‍ കരിഞ്ഞു വീഴുമ്പോള്‍ ..
കത്തിപടര്‍ന്ന മോഹങ്ങള്‍ക്ക് മുമ്പില്‍ എരിഞ്ഞടങ്ങുകയായിരുന്നു ജീവിതം...
Read more...

02 നവംബർ 2011

Cyber Tech Part 5. Screen Capture

ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്ടാള്‍ ചെയ്യുന്ന വിധമോ 
അത് ഉപയോഗിക്കുന്ന വിധമോ അതിനെ കുറിച്ച് 
ഒരു ധാരണയും ഇല്ലാത്ത ഒരാളെ പഠിപ്പിക്കണം 
എന്നുള്ള അവസ്ഥയില്‍ ആണ് നമ്മള്‍ 
ടുടോറിയല്‍ വീഡിയോ ഉണ്ടാക്കുന്നത്‌... 
( നമ്മള്‍ കമ്പ്യൂട്ടറില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍
സ്ക്രീനില്‍ കാണുന്ന പോലെ വീഡിയോ റെക്കോര്‍ഡ്‌ 
ചെയ്യാവുന്നതാണ്.)
അതിനായി പല സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നുണ്ട്...

അവയില്‍ ചിലത് :

" SnagIt ( Screen Recorder )"
" Sonne Screen Video Capture "

*** : ഇനി നമ്മുടെ ഡെസ്ക്ടോപ്പ് ഇന്റെ 
അല്ലെങ്കില്‍ നമ്മള്‍ തുറന്നു വെച്ചിരിക്കുന്ന 
ഫോള്‍ഡര്‍ അല്ലെങ്കില്‍ ഫയല്‍ 
എന്തുമാകട്ടെ സ്ക്രീനില്‍ കാണുന്ന പോലെ 
ഒരു ഫോട്ടോ മാത്രം മതിയെങ്കില്‍ സോഫ്റ്റ്‌വെയര്‍ 
ഒന്നും ഇന്‍സ്റ്റോള്‍ ചെയ്യണമെന്നില്ല.
നമ്മുടെ കീ ബോര്‍ഡ്‌ ല്‍ " PrtSc SysRq " 
( പ്രിന്റ്‌ സ്ക്രീന്‍ എന്നാണ് ഉദ്വേശം ) എന്ന ഒരു കീ 
ഉണ്ട് അതില്‍ ക്ലിക്ക് ചെയ്തു പെയിന്റ് അല്ലെങ്കില്‍ 
വേര്‍ഡ്‌ ഫയല്‍ ഓപ്പണ്‍ ചെയ്തു പേസ്റ്റ് എന്ന ഓപ്ഷന്‍ 
അടിച്ചാല്‍ അതില്‍ വരും.
Read more...

Cyber Tech Part 4. Run as Date

നമ്മുടെ കമ്പ്യൂട്ടറില്‍ ചില സോഫ്റ്റ്‌വെയര്‍ ട്രൈല്‍ വേര്‍ഷന്‍ ആവും.
മാസം തികയുമ്പോള്‍ പിന്നെ അത് വര്‍ക്ക്‌ ചെയ്യില്ല.
അങ്ങിനെ വരുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടര്‍ ലെ ഡേറ്റ് ഒരു മാസം 
പിറകിലേക്ക് മാറ്റിയാല്‍ അത് വീണ്ടും വര്‍ക്ക്‌ ചെയ്യുന്നത് കാണാം.

പക്ഷെ..
അങ്ങിനെ വരുമ്പോള്‍ നമ്മുടെ മറ്റു വര്‍ക്ക്‌ കളിലും ഡേറ്റ് ബാധിക്കും.

നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയര്‍ ന്റെ മാത്രം ഡേറ്റ് പിറകോട്ടു മാറ്റി
കമ്പ്യൂട്ടര്‍ ഡേറ്റ് മാറ്റാതെ ഉപയോഗിക്കാന്‍ ഉപകരിക്കുന്ന 
വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് റണ്‍ ആസ് ഡേറ്റ്.
Read more...

Cyber Tech Part 3. Flip Power Point

നമ്മള്‍ പവര്‍ പൊയന്റില്‍ ഉണ്ടാക്കിയ 
ഒരു ഡോക്യുമെന്റ് ഫ്ലാഷ് ഫയല്‍ ആക്കി 
വെബ്സൈറ്റിലും മറ്റും സുഖകരമായി 
അപ്‌ലോഡ്‌ ചെയ്യാന്‍ ഉപയോഗിക്കാവുന്ന 
ഒരു സോഫ്റ്റ്‌വെയര്‍ ആണ്. ഫ്ലിപ്പ് പവര്‍ പോയിന്റ്‌.
Read more...

Cyber Tech Part 2. freeocr

ഒരു ഫോട്ടോയില്‍ നിന്നും ( ഇമേജ് ഫയല്‍ ല്‍ നിന്നും ) 
അക്ഷരങ്ങള്‍ മാത്രം അടര്ത്തുവാന്‍ ഉപകരിക്കുന്ന 
സോഫ്റ്റ്‌വെയര്‍ ആണ് ഫ്രീ O C R .
ഡാറ്റ എന്‍ട്രി വര്‍ക്ക്‌ ചെയ്യുന്നവര്‍ക്ക് വളരെ ഉപകാര പ്രദം 
ആണീ സോഫ്റ്റ്‌വെയര്‍ .
Read more...

Cyber Tech Part 1. Clone CD

കോപ്പി റൈറ്റ് ഉള്ള CD കള്‍ 
( ചിലത് നമ്മുടെ സിസ്റ്റം ത്തിലേക്ക് കോപ്പി ചെയ്യാനോ 
ആ CD യുടെ ഒരു കോപ്പി മറ്റൊരു CD യിലേക്ക് 
പകര്‍ത്താനോ കഴിയണമെന്നില്ല )

അത്തരം സന്ദര്‍ഭങ്ങളില്‍ ആ ഡാറ്റകള്‍ കോപ്പി ചെയ്യാന്‍
രണ്ടു മൂന്നു വഴികള്‍ ഉണ്ട്.

1 . അതിലുള്ളത് വീഡിയോ ആണെങ്കില്‍ ( tutorial പോലുള്ളവ )
WonderShare_Streaming_Video_Recorder 

എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് MPEG ഫയല്‍ ആയി convert ചെയ്യാം.

2 . ഡാറ്റ ഫയല്‍ ആണ് അതിനകത്തുള്ളത് എങ്കില്‍ ( Operating സിസ്റ്റം പോലുള്ളവയാനെങ്കില്‍ പോലും.. )

CloneCD എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കോപ്പി ചെയ്യാം.

*** ഈ സോഫ്റ്റ്‌വെയര്‍ കള്‍ torrent വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. **

**സക്രു.**
Read more...

നഷ്ടങ്ങള്‍ :

കണ്ണെത്താത്ത ദൂരം താണ്ടി ഞാനെത്തിയപ്പോള്‍ ..
കയ്യെത്തുന്ന ദൂരത്തില്‍ എനിക്ക് സ്വന്തമായി ഉണ്ടായിരുന്നതൊക്കെയും നഷ്ടമായി...

" പ്രവാസി "യെന്ന ഉദ്യോഗം കിട്ടിയപ്പോള്‍ നാടും വീടും എനിക്കന്യമായി.
വിദേശിയുടെ കണ്ണിലും സ്വദേശിയുടെ കണ്ണിലും ഞാന്‍ വിദേശിയായി...

അക്കങ്ങളില്‍ പൂജ്യം വര്‍ധിച്ചപ്പോള്‍ അക്ഷരങ്ങളുടെ മൂല്യം എനിക്ക് നഷ്ടമായി.
ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രകൃതിയുടെ ഇളംകാറ്റു എനിക്കന്യമായി..

പകര്‍ന്നു വെച്ച വെള്ളത്തില്‍ കുളിക്കുമ്പോള്‍ പുഴയുടെ ഓളങ്ങള്‍ 
തന്ന കുളിര്‍ എനിക്ക് ഓര്‍മ്മ മാത്രമായി...
എ സി യുടെ മൂളലില്‍ രാപ്പാടിയുടെ ഈണം എനിക്ക് കേള്‍ക്കാതെയായി...

നഷ്ടങ്ങലോക്കെയും നേട്ടമെന്ന മിഥ്യയാം ധാരണയില്‍ ഞാന്‍ ...
ആറടി മണ്ണിന്റെ മാത്രം ജന്മിയെന്ന സത്യം മറന്നു പോയി..

Read more...

01 നവംബർ 2011

സുഹൃത്ത്‌ :

പ്രിയപ്പെട്ട കൂട്ടുക്കാരാ..

ഞാന്‍ അറിയുന്നു നിന്റെ സ്നേഹത്തിന്‍ നെര്‍വഴികളെ...
ഒപ്പം നേരറിവുകളുടെ ഇടനാഴിയിലെ കറുത്ത കാല്പാടുകളെയും..

നീയാം വെളിച്ചത്തില്‍ ഞാന്‍ കാണുന്നു.
ഇരുട്ടിന്റെ സഹയാത്രികരെ..
പകലിന്റെ മാന്യതയില്‍ മാത്രം കണ്ടു മറഞ്ഞ മുഖങ്ങളെ..

തിരിച്ചറിവിന്റെ പാതയില്‍ നീയാം വെളിച്ചം എത്രകാലം എനിക്ക് വഴികാട്ടിയാവും..?
വെളിച്ചം അകലുമ്പോള്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ തനിച്ചാകുമോ..?
Read more...