02 നവംബർ 2011

നഷ്ടങ്ങള്‍ :

കണ്ണെത്താത്ത ദൂരം താണ്ടി ഞാനെത്തിയപ്പോള്‍ ..
കയ്യെത്തുന്ന ദൂരത്തില്‍ എനിക്ക് സ്വന്തമായി ഉണ്ടായിരുന്നതൊക്കെയും നഷ്ടമായി...

" പ്രവാസി "യെന്ന ഉദ്യോഗം കിട്ടിയപ്പോള്‍ നാടും വീടും എനിക്കന്യമായി.
വിദേശിയുടെ കണ്ണിലും സ്വദേശിയുടെ കണ്ണിലും ഞാന്‍ വിദേശിയായി...

അക്കങ്ങളില്‍ പൂജ്യം വര്‍ധിച്ചപ്പോള്‍ അക്ഷരങ്ങളുടെ മൂല്യം എനിക്ക് നഷ്ടമായി.
ശീതീകരിച്ച മുറിയിലിരിക്കുമ്പോള്‍ പ്രകൃതിയുടെ ഇളംകാറ്റു എനിക്കന്യമായി..

പകര്‍ന്നു വെച്ച വെള്ളത്തില്‍ കുളിക്കുമ്പോള്‍ പുഴയുടെ ഓളങ്ങള്‍ 
തന്ന കുളിര്‍ എനിക്ക് ഓര്‍മ്മ മാത്രമായി...
എ സി യുടെ മൂളലില്‍ രാപ്പാടിയുടെ ഈണം എനിക്ക് കേള്‍ക്കാതെയായി...

നഷ്ടങ്ങലോക്കെയും നേട്ടമെന്ന മിഥ്യയാം ധാരണയില്‍ ഞാന്‍ ...
ആറടി മണ്ണിന്റെ മാത്രം ജന്മിയെന്ന സത്യം മറന്നു പോയി..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?