അധികാര വര്‍ഗ്ഗം കുംഭകര്‍ണ്ണ നിദ്രയിലാണ്...
അനുയായി വര്‍ഗ്ഗം പാദ സേവനത്തിലും...
അണക്കെട്ട് തകരുമെന്ന ഭീതിയില്‍ അലയിട്ടു
കരയുന്ന നിങ്ങള്‍ തന്‍ രോദനം കേള്‍ക്കാനേന്‍
കര്‍ണ്ണപടത്തില്‍ തിരുകി വെച്ച സാമഗ്രിയിലെ
മൈകള്‍ ജാക്സന്‍ പാട്ടും അനുവദിക്കുന്നില്ല...
കാരണം... നിങ്ങളുടെ രോദനത്തിന് സംഗീതമില്ല...
ഞാന്‍ ... ആടിതിമര്‍ക്കുന്ന യുവതയുടെ പ്രതീകം..
ഇത് നിങ്ങളുടെ വിധി.. എന്ത് ചെയ്യാം...
ഒന്നുകില്‍ കൈ മലര്‍ത്തി കണ്ണ് ചിമ്മണം..
അല്ലേല്‍ കൈകൂപ്പി ദൈവത്തോട് കേഴണം...
ഞാനെന്തു ചെയ്യാന്‍ ... നിങ്ങള്‍ക്ക് വേണ്ടി ...
ബാക്കി വെക്കാം രണ്ടു തുള്ളി കണ്ണ് നീര്‍ ...
നിങ്ങളുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍
ഈറന്‍ അണിയാന്‍ വേണ്ടി മാത്രം...
അതും കാമെറകണ്ണുകള്‍ എന്റെ കണ്ണീരൊപ്പാന്‍
വെളിച്ചം വീശുമെന്നുറപ്പ് വന്നാല്‍ ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?