" കൃഷ്ണാ... ഇന്ന് ഊണിനു മനക്കലോട്ടു വരിക.. "
അന്നും പതിവ് പോലെ മനക്കലെ തമ്പുരാന്‍ പറഞ്ഞു..
" ഇല്ല തമ്പ്രാ.. നീലി ഊണ് തയ്യാറാക്കുകയാണ്...
പിന്നീട് ഒരിക്കലാവാം.. "
എന്നത്തേയും പോലെ കൃഷ്ണന്‍ വിനയത്തോടെ നിരസിച്ചു..
അങ്ങിനെ ഒരു ദിവസം കൃഷ്ണന്‍ മരിച്ചു..
മരിക്കും മുന്‍പ് മക്കളോട് ആയി പറഞ്ഞു
" മനക്കല്‍ ഒരു നേരത്തെ അന്നം ഉണ്ട്..
ഒരിക്കലും അത് പാഴാക്കരുത് മക്കളെ.. "
ദിവസങ്ങള്‍ക്കു ശേഷം തമ്പ്രാന്‍ വന്നു മക്കളോട് പറഞ്ഞു.
" കൃഷ്ണന്റെ മക്കളെ.. ഇന്ന് ഉച്ചക്ക് ഊണിനു മനക്കലേക്ക് വരിക.. "
" തമ്പ്രാന്‍ വന്നു വിളിച്ചു ;
അച്ഛനത് പാഴാക്കരുതെന്ന് പറയുകയും ചെയ്തിരുന്നു..
ഇളയവന്റെ ആശയം മറ്റുള്ളവര്‍ക്കും നന്നേ ബോധിച്ചു.
അവര്‍ പോയി ; യഥേഷ്ടം ഊണ് കഴിച്ചു മടങ്ങി.
ദിവസങ്ങള്‍ക്കു ശേഷം തമ്പ്രാന്‍ വരുന്നത് കണ്ട കൃഷ്ണന്റെ മക്കള്‍
ക്ഷണം പ്രതീക്ഷിച്ചു... നല്ല സദ്യക്കായി മനക്കോട്ട കെട്ടി ...
ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച് തമ്പ്രാന്‍ ഊണിനു ക്ഷണിക്കാതെ
മടങ്ങിയപ്പോള്‍ കൃഷ്ണന്റെ മക്കള്‍ കൂടിയിരുന്നു ആലോചിച്ചു..
അധികം വൈകാതെ അവര്‍ക്ക് മനസ്സിലായി...
അച്ഛന്‍ പറഞ്ഞിട്ട് പോയതിന്റെ പൊരുള്‍ ...
***
ഉപ്പ പറഞ്ഞു കേട്ട ഒരാശയം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?