" മാനെ ഇജ്ജ് ബരണില്ലേ.... ഹജ്ജു കഴിഞ്ഞു വരാന്നു പറഞ്ഞിട്ട്.. "
" ഹജ്ജ് കഴിയാറില്ലല്ലോ മുത്തുമ്മാ .. "
" എന്താ അന്റെ പ്രസ്നം... ഇജ്ജ് ന്നോട് പറ "
" ന്റെ ഇകാമ ചോപ്പിലാണ്... പച്ചള്ള ; ബിശ്വസിക്കാന്‍ കൊള്ളണ
ഒരാളെ കിട്ടീട്ടു അയാളെ പേരില്‍ക്കു കഫാലത്ത് മാറ്റീട്ടേ
നിക്ക് ഇബടന്നു പോരാനോക്കൂ.. "
" എന്താ ങ്ങള് മാറ്റി തരോ.. "
" അയിനു പറ്റിയ ഒരാളെ മ്മള് സരിയാക്കി തരാ.. "
" ആരാ... മുത്തുമ്മാ "
" മ്മളെ മേമാന്റെ മോന്‍ കുഞ്ഞാപ്പു ണ്ട് അടുത്ത
ആയ്ച്ച അങ്ങട് ബരണു... ഓന്‍ ലീഗിന്റെ കൊടിമരാ..
ചോപ്പ് ന്നു കേട്ടാല്‍ കലിയാണ് ഓന്‍..
ഓന്റെ പെരില്‍ക്കാക്കി കളാ...
ഓന് അതൊരു സഹായോമാകും..
ഓന് അതൊരു സഹായോമാകും..
പുത്തന്‍ വിസക്കാരനായതോണ്ട് അണക്ക് സമാധാനമായി
ആറ് മാസം ഇബടെ നിക്കും ചെയ്യാം..
ഇജ്ജ് എന്താ ഒന്നും പറയാത്തെ ... "
" ഞാന്‍ കേക്കണുണ്ട് മൂത്തുമ്മാ... "
" ഇപ്പൊ ആ പ്രസ്നം തീര്‍ന്നില്ലേ.. "
" അതുപ്പോ... ഞാനൊന്ന് പറയട്ടെ. "
" ഇജ്ജ് ഒന്നും പറേണ്ട...
എന്നാണു എയര്‍പോര്‍ട്ട് ല്‍ക്ക് വരണ്ടൂ ന്നു മാത്രം പറഞ്ഞാ മതി.. "
" ഞാന്‍ വിളിച്ചു അറിയിക്കാം... " **#@**@#$#**
good sakroooo carry on...
മറുപടിഇല്ലാതാക്കൂനന്ദി പൈമാ..
ഇല്ലാതാക്കൂജ്ജ് ഓന്റെ പേരിലെക്കാക്കിക്കാളാ...ഒനതൊരു സഹായം ആവും ......പ്രവാസിയുടെ നൊന്പരങ്ങളും ഗദ്ഗദങ്ങളും വേണ്ടപ്പെട്ടവര്‍ എത്ര ലാഘവത്തോടെയാണ് നോക്കിക്കാണുന്നതെന്നതിനു ഏറ്റവും നല്ല ഉദാഹരണമാണീ കഥ ,,,,ഉമിത്തീ പോലെ ഉള്ളം എരിഞ്ഞു കൊണ്ടിരിക്കുമ്പോഴും ഉന്മേഷം ഭാവിച്ചു വേണ്ടപ്പട്ടവരെ സന്തോഷിപ്പിക്കാന്‍ പെടാ പാട് പെടുന്നവന്‍ പ്രവാസി ,,,,,, നന്നായി സക്രു ...
മറുപടിഇല്ലാതാക്കൂകണ്മുമ്പില് ജീവിത യാഥാര്‍ത്യങ്ങള്‍ നിഴലാട്ടം ആടുമ്പോഴും... നാട്ടില്‍ അതരിയിക്കാതെ പോയ പൂര്‍വികര്‍ക്ക് പ്രണാമം...
ഇല്ലാതാക്കൂമാവൂര്ജി... സന്തോഷം... നന്ദി...