നിലനില്‍പ്പില്ലാത്ത വിജയങ്ങളിലെ അനര്‍ഹതയുടെ അര്‍ത്ഥരഹിതമായ
നേട്ടങ്ങളേക്കാള്‍ അവന്‍ ഇഷ്ടപെട്ടത് പൊരുതിയിട്ടും
ഏറ്റു വാങ്ങേണ്ടി വരുന്ന പരാജയത്തെയാണ്...
കാലത്തിന്റെ കൂലം കുത്തി ഒഴുക്കിലതിനു അനുസൃതമായി
നീന്തി തുടിക്കുമ്പോഴും ഒരു കണ്ണീര്‍ ചാല് പോലെ ഒഴുകുന്ന നന്മയുടെ
തെളിനീരില്‍ ത്യാഗമെന്ന വികാരത്തോടെ തത്തികളിക്കുന്ന
പരല്‍ മീനാകാന്‍ ആഗ്രഹമില്ലഞ്ഞിട്ടല്ല...
മറിച്ചു..
കപടതയുടെ മൂടുപടമിടുന്ന കാപാലികരുടെ കരാള ഹസ്തങ്ങളിലകപ്പെട്ടു പിടഞ്ഞു മരിക്കുന്നതിലുള്ള സ്വാര്‍ത്ഥത നിറഞ്ഞ ഭയം ഒരു നിഴല്‍ പോലെ പിന്തുടരുന്നത് കൊണ്ടാണ് ഇരുട്ടിന്റെ മറ പറ്റി ജീവിക്കേണ്ടി വന്നത്...
സ്വാര്‍ത്ഥതയുടെ തീനാളങ്ങള്‍ ഏറ്റു നന്മയുടെ ചിറകുകള്‍ കരിഞ്ഞു വീഴുമ്പോള്‍ ..
അര്‍ഹതയുടെ തോട്ടത്തിലെ നീര്‍ച്ചാലുകളിലൂടെ ഒഴുകി വന്നതോക്കെയും അനര്‍ഹതയുടെ വളപ്പിലെ കായ്കനികള്‍ എന്ന തോന്നലില്‍ തന്റെ നേര്‍ക്ക് വെച്ച് നീട്ടിയതെല്ലാം നിരസിക്കുമ്പോഴും മനസ് മന്ത്രിച്ചു..
" നീ വിഡ്ഢിയാണ്... ജയിക്കുനവര്‍ക്കയുള്ള ഭൂമിയില്‍ തോല്‍വി
ഇരന്നു വാങ്ങുന്ന വിഡ്ഢിയാണ് നീ.. " എന്ന്..
മനസ് മന്ത്രിക്കുന്നതോക്കെയും അവിവേകം കലര്‍ന്ന ചാപല്യമെന്ന് സ്വയം ആശ്വസിക്കുമ്പോഴും വിധിയെന്ന ക്രൂരനാം വേടനു മുമ്പില്‍ മരണം കാത്തു കിടന്ന മാന്‍പേട ആയിരുന്നില്ല അവന്‍ ..
ഓര്‍മ്മകളില്‍ മാത്രം അവശേഷിക്കുന്ന ഇന്നലെകളെയും
പ്രതീക്ഷകള്‍ കാത്തു കിടക്കുന്ന നാളെയെയും മറക്കാന്‍
ശീലിച്ചവനായിരുന്നു..
സത്യമാം ഇന്നിന്റെ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന
വെറുമൊരു സാധാരണക്കാരന്‍ ...
സമസ്യകള്‍ക്കുത്തരം തേടുന്നില്ല.
അന്യം നിന്ന് പോയ സമാധാനത്തിനായി കൊതിക്കുന്നുമില്ല...
പിന്നെയും അവശേഷിക്കുന്നതീ പ്രഹസനങ്ങള്‍ മാത്രം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?