28 നവംബർ 2011

ഇടി ; മിന്നലോടു കൂടി...

ഞാന്‍ പ്രവാസി...
ലക്ഷ്യബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ലക്ഷങ്ങളില്‍ ഒരുവന്‍ ...
അതെ.. ഇവിടെ സ്വദേശി വല്‍ക്കരണം...
ഇത് വരെ " പുലി വരുന്നേ... പുലി വരുന്നേ..." എന്നായിരുന്നെങ്കില്‍
പുലി വന്നിരിക്കുന്നു... " നിതാകാത്തി "ന്റെ രൂപത്തില്‍ ...

നാട്ടിലേക്ക് മടങ്ങുവാന്‍ മാനസികമായി പലരും തയ്യാറെടുത്തു...
അപ്പോള്‍ ദേ കേള്‍ക്കുന്നു നാട്ടില്‍ നിന്നും...
" പുലി ഇറങ്ങി "എന്ന്.... സംഭവം അതന്നെ...
അവിടെ വിദേശ നിക്ഷേപം... 
വിദേശി വല്‍ക്കരണം എന്ന് തന്നെ സാരം...

ഊര്‍ജതന്ത്ര നിയമമനുസരിച്ച് വിപരീത ദിശകളില്‍
നിന്നും വരുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാല്‍ ഉണ്ടാകുന്ന
പ്രത്യാഘാതങ്ങള്‍ ഇരട്ടിയാണ് എന്നാണു...
അത്തരമൊന്നാണ് വിദൂരമല്ലാത്ത ഭാവി 
കൈ നീട്ടി കാത്തിരിക്കുന്നതും...

പണ്ടേ... ഞങ്ങള്‍ അന്യരാണ്... വിരുന്നുകാരാണ്...
നാട്ടുകാര്‍ പ്രവാസിയെന്നും അറബികള്‍ അജ്നബിയെന്നും
വിളിച്ചു ഞങ്ങളെ അകറ്റി നിറുത്തുന്നു...
ഈ രണ്ടു വിളികളുടെയും അര്‍ഥങ്ങള്‍ സമാന്തരമാണ് 
എന്നത് സത്യമായി അവശേഷിക്കുന്നു...

ഇപ്പോള്‍ മുന്‍പില്‍ ഒരു ശൂന്യത മാത്രം...
പ്രതീക്ഷകള്‍ക്ക് പഴയ പോലെ ജീവനില്ല..
ആഗ്രഹങ്ങള്‍ പണയത്തിലാണ്... എന്നന്നേക്കുമായി...
അത്ഭുതങ്ങള്‍ മാത്രമാണ് സ്വപ്നങ്ങളില്‍ ...
പേക്കിനാവുകള്‍ അലട്ടുന്നുവെങ്കിലും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?