മൂന്നു കല്ല് വെച്ച് കൂട്ടിയ അടുപ്പില്‍
മുന്നായി അരി വെച്ചുമ്മയുണ്ടാക്കിയ
ചോറുംകലത്തില്‍ മരക്കയിലിട്ടിളക്കിയെടുത്ത
ഏതാനും വറ്റുകള്‍ നോക്കി ഉമ്മ പറഞ്ഞു...
"വെന്തു മോനെ... "
രണ്ടു വറ്റില്‍ എല്ലാ വറ്റുകളുടെയും ജാതകം
വായിച്ച ഉമ്മയുടെ സെന്‍സെസ് അന്നേ എന്നില്‍
കൗതുകം ഉണര്‍ത്തി...
ഒപ്പം ആ വറ്റുകള്‍ക്കിടയിലെ സമത്വവും...
ഇന്ന് നീല നാളത്തിന് മുകളിലെ "കൂ"കറില്‍ നിന്നും
എണ്ണം പറഞ്ഞ കൂക്കലുകള്‍ക്കൊടുവില്‍
സഹമുറിയന്‍ ബാത്‌റൂമില്‍ നിന്നും വിളിച്ചു പറഞ്ഞു..
" പണ്ടാരടങ്ങാന്‍ ... അതൊന്നു ഓഫ് ചെയ്യ്..
അല്ലേല്‍ ഒരിത്തിരി പഞ്ചാര വെള്ളത്തിലിട്ടു
ഇപ്പുറത്തെ കുറ്റിന്മേല്‍ വേവിക്ക്.."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?