21 നവംബർ 2011

കറങ്ങുന്ന ചക്രം.

ഇന്നേക്ക് (29/02/2012).... 973 നാള്‍ ...
എണ്ണം പറഞ്ഞ ദിനരാത്രങ്ങള്‍ ...
ഈ മരുഭൂമിയുടെ വെയിലും ചൂടും കൃത്രിമ ശീതവും 
എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട്...

ദിവസത്തിന്റെ പാതിയോളം
ഈ നാല് ചുവരുകക്കുള്ളിലെ
പരിചിതമായ ; എന്നാല്‍ 
ഇന്നും ഇഴുകി ചെരാനാവാത്ത
തണുത്ത കാറ്റും..
രാവിനെ പോലും പകലാക്കി മാറ്റുന്ന
പ്രകാശ പ്രവാഹവും..
എന്റെ ദൈന്യംദിന ജീവിതത്തിന്റെ ഭാഗമായിട്ട്..

മലനിരകള്‍ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന 
കോണ്ക്രീറ്റ് കെട്ടിട്ടങ്ങള്‍ക്കിടയില്‍
പരസ്പരം അറിയാത്ത പലജാതിമതവര്‍ഗ്ഗ
ജനതക്കൊപ്പം കൃത്രിമ പരിചയവുമായി...
ചിലരോടെങ്ങിലും ഉള്ളു തുറന്ന സ്നേഹവുമായി..
അവരിലൊരാളായി... എന്നാല്‍ അവരില്‍ നിന്നും
വ്യത്യസ്തനായി... ഏകനായി...
ഒരു പ്രവാസി എന്ന ലാബെലില്‍ ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?