05 നവംബർ 2011

മഴത്തുള്ളികള്‍ :

ഇറയത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ജനാലക്കരികില്‍ നിന്ന് 
നോക്കുമ്പോള്‍ അനുഭവ ഭേദ്യമായ നയന സുഖവും 
ചാറ്റല്‍ കൈകളില്‍ കോറിയിടാന്‍ ശ്രമിക്കുന്ന ചിത്രങ്ങളില്‍ 
രോമകൂപങ്ങള്‍ എഴുന്നു നില്‍ക്കുന്ന കുളിരും ഇന്നുമെന്റെ 
ഓര്‍മ്മകള്‍ക്ക് ബാല്യം നല്‍കുന്നു...

രാവിന്റെ മൂകതയെ ബഹളമാക്കി മാറ്റിയ ഇടിവെട്ടുകളും 
പ്രകൃതിയുടെ ചിത്രം ഒരു കാന്‍വാസില്‍ എന്ന പോലെ 
തെളിയിക്കുന്ന മിന്നലും ഉള്ളില്‍ തീര്‍ക്കുന്ന ഭയം മൂലം 
പുത്തപ്പിനകത്ത് ചുരുണ്ട് കൂടിയിരുന്നതും... 
കാലത്ത് എനീക്കുവാനുള്ള മടിയും ഒക്കെ... 
ഓര്‍മ്മകളിലെ വസന്തം ആകുന്നു..

പുലര്‍ച്ചെ പള്ളിക്കൂടത്തിലെക്കുള്ള വഴികളിലെ പച്ചവിരിച്ച 
പുല്‍ത്തകിടികളില്‍ നാണത്തോടെ കൂട്ട് കിടക്കുന്ന 
മഞ്ഞുകണങ്ങള്‍ കാലു കൊണ്ട് തട്ടുമ്പോള്‍ ഉണ്ടാകുന്ന 
തണുപ്പില്‍ മേനി കുടയുന്നതും... 
കളികൂട്ടുകാരിയെ നയത്തില്‍ ഒപ്പം കൂട്ടി പുളിമരത്തിനു ചുവട്ടില്‍ 
അവളെ നിറുത്തി ചില്ലകള്‍ കുടയുമ്പോള്‍ അവളുടെ മുഖത്ത് 
ഉണ്ടാകുന്ന കൃത്രിമ ദേഷ്യവും...
അങ്ങിനെ... അങ്ങിനെ...
ഓര്‍മ്മകളില്‍ ഇന്നും മണ്ണിന്റെ മണം മാറിയിട്ടില്ലാത്ത 
മഴയുടെ സുഖമുള്ള നോവുകള്‍ പെയ്തിറങ്ങുന്നു... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?