അറിവീലെനിക്കെന്റെ മരണം എന്നെന്നു-
മതിനാലെനിക്ക് ജീവിക്കണമാ നാള്‍ വരെയും..
മാറും മുടിയും വളര്‍ന്ന പെണ്മക്കള്‍ ഉണ്ടെന്നിരിക്കെ-
മണ്ണില്ലെനിക്കൊരു മറതീര്‍ക്കുവാനവര്‍ക്കായ്..
മല്ലയുദ്ധം ചെയ്തു നേടുമാ ഭൂമിയില്‍ ഇല്ലെനിക്ക്
നാളേറെയെന്നറിവില്ലാതെയല്ല പടവെട്ടിയതോന്നുമേ..
മാരനകലും പെണ്ണിനും മാറില്‍ ചെര്‍ന്നുറങ്ങും കുഞ്ഞിനും
വെള്ളം തോരാത്ത മറ്റു മക്കള്‍ക്കും മാലകണ്ണുള്ള
പകല്മാന്യരുടെ മൂര്‍ച്ചയുള്ളരാ കണ്ണു തട്ടാതെ
താരാട്ട് കൊണ്ടും ഉറങ്ങാത്ത കുഞ്ഞിനു പാല് വേണം
പാലൂട്ടുമവള്‍തന്‍ മേനിയിലും പറക്കമുറ്റാത്ത മക്കളിലും
പശിയടക്കാന്‍ പാനത്തിനോപ്പമോരല്പം വറ്റും വേണം...
മാനം മറക്കാനുടുക്കാന്‍ തെറ്റയടങ്ങും വസ്ത്രം വേണം...
ഉടുക്കാനുമത് കഴിഞ്ഞുണ്ണാനും ഉറങ്ങാനുള്ള കൂരയത്
പണിയാനുമായി പണം വേണം..
നാളെ ഞാന്‍ കണ്ണടഞ്ഞാലും അവര്‍ക്ക് ജീവിക്കാന്‍
ഉണ്ടുടുത്തുറങ്ങാന്‍ പണം വേണം...
good
മറുപടിഇല്ലാതാക്കൂThanks Arun..
മറുപടിഇല്ലാതാക്കൂ