അണക്കെട്ട് തകരട്ടെ..
തകരാതിരിക്കട്ടെ..
പണിയുന്നു ഞാനൊരു പേടകം..
നോഹയുടെ പേടകം പോല്‍ ഒന്ന്...
തിരയുന്നു ഞാന്‍ വലക്കകം
ഒരു ചിത്രമെങ്കിലും പകര്‍പ്പിനായി..
കിട്ടി എനിക്കിന്നത്...
പകര്‍പ്പവകാശമില്ലാതെ..
വരിക സോദരാ...
വന്നു കയറി കൊള്‍ക...
മിതം ; പരിമിതം മാത്രം ഇരിപ്പിടങ്ങള്‍ ...
വൈകല്ലേ സോദരാ... വേഗം വേഗം..
വില പറയുന്നില്ല ഞാന്‍
വില പേശുന്നുമില്ല...
വിലയിട്ടു നല്‍കാം നിനക്ക്
നിന്‍ ജീവന്റെ വില...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?