ഉടയുന്ന പളുങ്ക് പാത്രം നോക്കി
ഉറവുള്ള കണ്ണീര്‍ പറഞ്ഞു...
ഉരിയില്ല നീ അവള്‍തന്‍ ഉടയാടകളെങ്കില്‍ ...
ഉയിര് നല്‍കാനും ഞാന്‍ തയ്യാര്‍ ...
ഉണരാത്ത ഉറക്കത്തിലവളുടെ
ഉയിര്‍ പോയ മേനി നോക്കി
ഉള്ളില്‍ ഊറുന്ന ചിരിയൊതുക്കി
ഉച്ചത്തില്‍ പൊട്ടികരഞ്ഞു അവനും..
അണയാത്ത തീ നാളമായവള്‍
ആളിക്കത്തുമ്പോഴും...
അകലാന്‍ മടിച്ച ആത്മാവ് അപ്പോഴും
അരികത്തിരുന്നു തേങ്ങുകയായിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?